വാക്‌സീനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വാക്‌സീനെടുക്കാതെ മാറിനില്‍ക്കുന്ന അധ്യാപകരെ പരിശോധിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വാക്‌സീന്‍ എടുക്കാന്‍ വിസമ്മതം അറിയിച്ചവരെ പരിശോധിക്കാണ് നിര്‍ദ്ദേശം. പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍ കര്‍ശന നടപടിയെടുക്കാനാണ് നീക്കം.

അയ്യായിരത്തോളം അധ്യാപകര്‍ക്കെതിരാണ് സംസ്ഥാനത്ത് വാക്‌സീന്‍ എടുക്കാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. അലര്‍ജി അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വാക്‌സീന്‍ എടുക്കാത്തവരാണോ അതോ വിശ്വാസപ്രശ്‌നം കൊണ്ട് മാറി നില്‍ക്കുന്നവരാണോ എന്നാണ് പരിശോധിക്കുന്നത്.

വിശ്വാസത്തിന്റെ പേരില്‍ ഒരു കൂട്ടം അധ്യാപകര്‍ മാറിനില്‍ക്കുന്നുവെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്. വാക്‌സീന്‍ എടുക്കാത്തവര്‍ ആദ്യ രണ്ടാഴ്ച സ്‌കൂളിലെത്തേണ്ടെന്നായിരുന്നു തീരുമാനമെങ്കിലും സ്‌കൂള്‍ തുറന്ന് ഒരു മാസം ആകുമ്പോള്‍ ഇവരുടെ കാര്യത്തിലും അവ്യക്തത തുടരുകയായിരുന്നു.

Top