സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

nurse strike

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ല. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടക്കും. വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് ആറ് മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നഴ്‌സുമാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.

2016 ഫെബ്രുവരി 10ന് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ ഭൂരിഭാഗം ആശുപത്രികളും തയ്യാറായില്ല. എന്നാല്‍ ഇതിനെതിരെ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ ഹൈക്കോടതിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ അറിയിച്ചു. ജഡ്ജിമാര്‍ സ്വാധീനത്തിന് വഴങ്ങിയെന്ന് സംശയിക്കണമെന്നും യുഎന്‍എ വ്യക്തമാക്കി.

നഴ്‌സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. സ്വകാര്യ ആശുപത്രി മാനേജ്മന്റെുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നഴ്‌സുമാരുടെ സംഘടനക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

നഴ്‌സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ആശുപത്രി മാനേജ്മന്റെുകള്‍ ഹര്‍ജി നല്‍കിയത്. സമരം നടത്തിയാല്‍ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടും. അടിയന്തര സഹായം വേണ്ടിവരുന്ന രോഗികളെയും സമരം ബാധിക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Top