നിപ വൈറസ്; സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികളെ പ്രശംസിച്ച് ഹൈക്കോടതി

kerla-highcourt

കൊച്ചി: നിപ വൈറസിനെ നേരിടാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികള്‍ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. നിപ വൈറസ് സംബന്ധിച്ച തെറ്റിദ്ധാരണകള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട പ്രവര്‍ത്തനത്ത രീതിയെയാണ് കോടതി പ്രശംസിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത ചുമതലക്കപ്പുറത്ത് അവര്‍ നിസ്വാര്‍ത്ഥ സേവനമാണ് കാഴ്ചവെച്ചതെന്നും കോടതി പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ എല്ലാ സഹായവും നല്‍കിയ കേന്ദ്രസര്‍ക്കാരിനെയും ഡിവിഷന്‍ ബെഞ്ച് അഭിനന്ദിച്ചു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ മെയ് ആദ്യവാരമാണ് നിപ വൈറസ് കണ്ടെത്തിയത്. വൈറസ് ബാധിച്ചതില്‍ രണ്ടുപേരൊഴികെ എല്ലാവരും മരിച്ചിരുന്നു. കൃത്യമായ ചികിത്സ പോലും വികസിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വൈറസ് ബാധ തടയുന്നതിന് ആരോഗ്യവകുപ്പ് പരിശ്രമിച്ചത്.

Top