പ്രളയത്തില്‍ കേരളത്തിന് 31,000 കോടിയുടെ നഷ്ടമുണ്ടായെന്ന് യുഎന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് കേരളത്തിന് 31,000 കോടിയുടെ നഷ്ടമുണ്ടായെന്ന് യുഎന്‍ റിപ്പോര്‍ട്ട്. യുഎന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. പ്രളയ സമയത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനെ യുഎന്‍ പ്രശംസിക്കുകയും ചെയ്തു.

തകര്‍ത്തു പെയ്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം കേരളത്തെ ദുരിതക്കയത്തിലാക്കി മാറ്റിയിരുന്നു. പ്രളയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അതില്‍ നിന്നും മോചനം ലഭിക്കാത്ത നിരവധി പേരാണ് ഉള്ളത്. ഇതിനിടെ, ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കിട്ടിയില്ലെന്നും പരാതികള്‍ ഉയരുന്നുണ്ട്.

അതേസമയം, പ്രളയകാലത്ത് വ്യാപാരികള്‍ക്കായി പ്രഖ്യാപിച്ച വായ്പാ പദ്ധതിയും ഉപേക്ഷിച്ചു. മറ്റ് വായ്പാ പദ്ധതികള്‍ ഉണ്ടെന്ന കാരണം പറഞ്ഞാണ് പദ്ധതി ഉപേക്ഷിച്ചിരിക്കുന്നത്.

Top