ബ്രൂവറി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കൂടുതല്‍ വിവാദത്തിലേയ്ക്ക്

തിരുവനന്തപുരം: ബ്രൂവറി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കൂടുതല്‍ വിവാദമാകുന്നു. ബ്രൂവറി തുടങ്ങാന്‍ പവര്‍ ഇന്‍ഫ്രാടെക്കിന് കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖകള്‍.

പത്തേക്കര്‍ ഭൂമി അനുവദിച്ചുവെന്നാണ് എക്‌സൈസ് വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇല്ലാത്ത ഭൂമിയുടെ പേരില്‍ എങ്ങനെ ബ്രൂവറി അനുവദിക്കാന്‍ ഉത്തരവിറക്കി എന്ന ചോദ്യമാണ് ഇതോടെ ഉയര്‍ന്നു വരുന്നത്.

Top