സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദം: പ്രതികരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് രഞ്ജിത്ത്

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ജൂറിയെ സ്വാധീനിക്കാന്‍ ഇടപെട്ടു എന്ന ആരോപണം ശക്തമായിട്ടും രഞ്ജിത്ത് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഈ വിവാദത്തില്‍ രഞ്ജിത്തിനെ പരസ്യമായി പിന്തുണച്ച മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം ഇതില്‍നിന്ന് പിറകോട്ടു പോയിരുന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന തന്റെ സിനിമയെ അവഗണിച്ചെന്നും കിട്ടിയ അവാര്‍ഡുകള്‍ പിന്‍വലിപ്പിക്കാന്‍ ജൂറി അംഗങ്ങളുടെ മേല്‍ അക്കാദമി ചെയര്‍മാന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്നുമാണ് സംവിധായകന്‍ വിനയന്‍ ആരോപിച്ചത്. മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും വിനയന്‍ പരാതിയും നല്‍കി.എന്നാല്‍ പുരസ്‌ക്കാര നിര്‍ണയത്തില്‍ ബാഹ്യഇടപെടലോ സമ്മര്‍ദമോ ഉണ്ടായിട്ടില്ലെന്ന് വിവാദമുയര്‍ന്നപ്പോള്‍ ചലച്ചിത്ര അക്കാദമി വകുപ്പുമന്ത്രിക്ക് വിശദീകരണം നല്‍കിയിരുന്നു.

Top