സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും, ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപനം നടത്തുക. സുഹാസിനി അധ്യക്ഷയായ അന്തിമ സമിതിക്ക് മുന്നില്‍ 30 സിനിമകളാണ് എത്തിയത്. മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്.

ഇത്തവണയും നടനും നടിയും അപ്രതീക്ഷിതമായിരിക്കുമോ, മികച്ച സിനിമ ഏതായിരിക്കും. വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് അവാര്‍ഡ് നിര്‍ണ്ണയത്തില്‍. ആദ്യമായിട്ടാണ് ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഏര്‍പ്പെടുത്തുന്നത്. കോവിഡ് കാലത്തും സിനിമകള്‍ക്ക് കാര്യമായ കുറവുണ്ടായിട്ടില്ല.

ആദ്യ റൗണ്ടില്‍ എത്തിയ 80 സിനിമകളില്‍ നിന്ന് തെരഞ്ഞെടുത്ത 30 സിനിമകളാണ് നടി സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തിലുള്ള അന്തിമ ജൂറി അദ്ധ്യക്ഷ പരിഗണിക്കുന്നത്. സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പിശേഷാദ്രി എന്നിവരായിരുന്നു പ്രാഥമിക ജൂറി.

Top