സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി

തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒറ്റമുറിവെളിച്ചമാണ്​ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്​. ഇ​ന്ദ്രന്‍സാണ്​ മികച്ച നടന്‍ . ടേക്ക്​ഒാഫിലെ മികച്ച്‌​ പ്രകടനത്തിന്​ പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ്​ പെല്ലിശ്ശേരിയാണ്​ മികച്ച സംവിധായകന്‍.

അവാര്‍ഡുകള്‍

മികച്ച നടന്‍ – ഇന്ദ്രന്‍സ് (ആളൊരുക്കം )

മികച്ച നടി – പാര്‍വതി (ടേക് ഓഫ്)

മികച്ച സംവിധായകന്‍ – ലിജോ ജോസ് പെല്ലിശ്ശേരി (ഇ.മ.യൌ)

മികച്ച ഗായകന്‍ – ഷഹബാസ് അമന്‍(മായാനദി)

മികച്ച സ്വഭാവ നടന്‍- അലന്‍സിയര്‍(തൊണ്ടിമുതലും ദൃക്സാക്ഷിയും)

സ്വാഭാവ നടി- പോളി വല്‍സണ്‍ (ഒറ്റമുറി വെളിച്ചം, ഇ മ യൌ)

മികച്ച കഥാകൃത്ത് – എം എ നിഷാദ്( കിണര്‍)

മികച്ച പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍ (ടേക്ക് ഓഫ്)

മികച്ച ഗായിക- സിതാര കൃഷ്ണകുമാര്‍(വിമാനം)

മികച്ച സിനിമ- ഒറ്റമുറിയിലെ വെളിച്ചം

മികച്ച ബാലതാരങ്ങള്‍- നക്ഷത്ര, മാസ്റ്റര്‍ അഭിനന്ദ്

കലാമൂല്യമുള്ള ജനപ്രിയ സിനിമ- രക്ഷാധികാരി ബൈജു

പുതുമുഖ സംവിധായകന്‍- മനേഷ് നാരായണന്‍

സംഗീത സംവിധായകന്‍- എംകെ അര്‍ജുനന്‍(ഭയാനകം)

ക്യാമറ- മനേഷ് മാധവ്

തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍

മേക്കപ്പ്മാന്‍ – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)

ചിത്രസംയോജകന്‍- അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)

കലാസംവിധായകന്‍- സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)

കുട്ടികളുടെ ചിത്രം- സ്വനം

പ്രത്യേക ജൂറി പുരസ്കാരം- വിനീതാ കോശി (ഒറ്റമുറി വെളിച്ചം)

നൃത്ത സംവിധായകന്‍- പ്രസന്ന സുജിത്ത് (ഹേയ് ജൂഡ്)

വസ്ത്രലങ്കാരം- സലി അല്‍സ (ഹേയ് ജൂഡ്)

ഡബ്ബിംഗ് ആര്‍ടിസ്റ്റ് (ആണ്‍)- അച്ചു അരുണ്‍കുമാര്‍ (തീരം)

ഡബ്ബിംഗ് ആര്‍ടിസ്റ്റ്( പെണ്‍)- എം. സ്നേഹ (ഈട)

ശബ്ദമിശ്രണം- പ്രമോദ് തോമസ്(ഏദന്‍)

ശബ്ദ ഡിസൈന്‍- രംഗനാഥ് രവി (ഇമയൌ)

നഴ്‌സുമാരുടെ ദുരിതജീവിതം വെള്ളിത്തിരയില്‍ പറഞ്ഞ ടേക് ഓഫ്, സാധാരണക്കാരന്റെ ജീവിതം തുറന്നു കാട്ടിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെട 25 സിനിമകളാണ് നോമിനേഷന്‍ പട്ടികയില്‍ അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്.

മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ക്ക് ഫഹദ് ഫാസില്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്.

മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി മഞ്ജുവാര്യരും, പാര്‍വതിയുമാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. മത്സരരംഗത്തുള്ളവയില്‍ ഏഴെണ്ണം ബാലചിത്രങ്ങളാണ്. സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മന്ത്രി എ.കെ. ബാലനാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Top