കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും

തിരുവനന്തപുരം : സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങളുമായി അധ്യാപകരുടെയും ജീവനക്കാരുടെയും ഉജ്വല പ്രതിഷേധം. ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലും നടത്തിയ പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിനിരന്നു.

രാജ്‌ഭവൻ മാർച്ച്‌ ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സ് ജനറൽ കൺവീനർ എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപക സർവീസ് സംഘടനാ സമര സമിതി ജില്ലാ ചെയർമാൻ എം എം നജീം അധ്യക്ഷനായി. ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗൽ, ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ എൻ ടി ശിവരാജൻ, സമരസമിതി സംസ്ഥാന ചെയർമാൻ കെ ഷാനവാസ്ഖാൻ, എൻജിഒ അസോസിയേഷൻ എസ് സംസ്ഥാന പ്രസിഡന്റ് കെ വി ഗിരീഷ്, ഇടിസി സംസ്ഥാന പ്രസിഡന്റ് അജിത് കടയ്‌ക്കാവൂർ, കെ എൻ അശോക് കുമാർ, ടി സുബ്രഹ്മണ്യൻ, എസ് സുനുകുമാർ, കെ എസ് സജിത് ഖാൻ, ഡി സുധീഷ്, പി വി ജിൻരാജ്, വി കെ ഷീജ, കെ ഷൂജ, എസ് സുധികുമാർ, ഡോ. കെ എസ്‌ സജികുമാർ, എഫ് വിൽസൺ, വി വിനോദ്, ജി ശ്രീകുമാർ, സിജോവ് സത്യൻ എന്നിവർ സംസാരിച്ചു.

Top