ശ​ശി തെ​റ്റു​കാ​ര​നെ​ന്നു അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ ; സംസ്ഥാന സമിതിയില്‍ തീരുമാനം

pk sasi-cpm

തിരുവനന്തപുരം: എംഎല്‍എ പി.കെ.ശശിയ്‌ക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം 30-നു ചേരുന്ന സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയും. എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു കൈമാറിയിരുന്നു.

വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും ഈ മാസം 30-നും ഒക്ടോബര്‍ ഒന്നിനും ചേരുന്ന സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എംഎല്‍എയ്‌ക്കെതിരെയുള്ള പരാതി സിപിഎം കേന്ദ്ര കമ്മിറ്റിയും നിരീക്ഷിക്കുന്നതിനാല്‍ പാര്‍ട്ടി കേന്ദ്ര നേതാക്കള്‍കൂടി പങ്കെടുത്തുകൊണ്ടുള്ള യോഗമാകും ശശിയ്‌ക്കെതിരെയുള്ള പാര്‍ട്ടി നടപടി തീരുമാനിക്കുക.

അതേസമയം പി.കെ ശശിയ്‌ക്കെതിരെ എന്തു നടപടി വേണമെന്ന കാര്യത്തില്‍ കമ്മീഷന്‍ പ്രത്യേക നിര്‍ദേശങ്ങളൊന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണു വിവരം.

Top