ഇരുപത് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സംസ്ഥാന മന്ത്രിസഭ യോഗം ചേരും

cabinet

തിരുവനന്തപുരം : ഇരുപത് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സംസ്ഥാന മന്ത്രിസഭ യോഗം ചേരും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിലാകും യോഗം. പ്രളയക്കെതിയുടെ ദുരിതാശ്വാസ നടപടികളാകും ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ചര്‍ച്ചയാകും.

കഴിഞ്ഞ മുപ്പതിനായിരുന്നു അവസാനമായി സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്നത്. ഈ മാസം രണ്ടിന് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയി. മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷനാകാനുള്ള ചുമതല മന്ത്രി ഇ.പി.ജയരാജന് നല്‍കിയിരുന്നെങ്കിലും രണ്ടാഴ്ച്ചയായി യോഗം ചേരാത്തത് വലിയ വിവാദമായിരുന്നു.

സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടെന്ന് പ്രതിപക്ഷത്തിന്റെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് കാബിനറ്റ് ചേരുന്നത്.

Top