ഇടപാടുകാര്‍ക്ക് പുത്തന്‍ അനുഭവം, രാജ്യമൊട്ടാകെ ‘കസ്റ്റമര്‍ മീറ്റ്’ സംഘടിച്ച് എസ്ബിഐ

കൊച്ചി: മികച്ച സേവനവും ഉപഭോക്തൃ അനുഭവവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് രാജ്യമൊട്ടാകെ കസ്റ്റമര്‍ മീറ്റിന് ആതിഥ്യമരുളി. ഇതിന്റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 29 പ്രാദേശിക ഹെഡ് ഓഫീസുകളില്‍ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലാകെ 517 സ്ഥലങ്ങളിലാണ് കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ചത്.

ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നതിന്റെ സൗകര്യങ്ങള്‍, സുരക്ഷിതമായി ഡിജിറ്റല്‍ ബാങ്കിംഗ് എങ്ങനെ നടത്താം, അതിനായി പാലിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവയെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ഈ കസ്റ്റമര്‍ മീറ്റിന്റെ ലക്ഷ്യം. മീറ്റില്‍ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഇടപാടുകാര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥരമായി ആശയവിനിമയം നടത്താനും പരാതികളും നിര്‍ദ്ദേശം നല്‍കുന്നതിനുമുള്ള അവസരം ലഭിച്ചു. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍, ഉത്പന്നങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇടപാടുകാര്‍ മുന്നോട്ടു വെച്ചു.

ഇടപാടുകാരുമായി എപ്പോഴും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിന് ബാങ്ക് മുന്തിയ പരിഗണന നല്‍കുന്നുണ്ട്. ഇതൊരു തുടര്‍ പരപാടിയായിട്ടാണ് ബാങ്ക് ഇതിനെ കാണുന്നത്. ഇടപാടുകാരുടെ നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും മെച്ചപ്പെട്ട ബാങ്കിംഗ് അനുഭവം നല്‍കുവാന്‍ ബാങ്കിനെ സഹായിക്കും. ഇടപാടുകാര്‍ക്ക് പ്രയാസമില്ലാതെ ഏറ്റവും മികച്ച സേവനം ലഭ്യമാക്കുവാന്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും എസ്ബിഐയുടെ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ പി. കെ. ഗുപ്ത പറഞ്ഞു.

Top