ആറ് വിദേശ ശാഖകളുള്‍പ്പെടെ എസ് ബി ഐ 250 ഓഫീസുകള്‍ അടച്ചു പൂട്ടി

sbi

മുംബൈ : കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 250 ഓഫിസുകള്‍ അടച്ചു പൂട്ടിയതായി മാനേജിങ് ഡയറക്ടര്‍ പ്രവീണ്‍ കെ ഗുപ്ത. ഇതിനു പുറമെ 1800 ശാഖകളെ ലയിപ്പിച്ചു എണ്ണം കുറയ്ക്കുകയും ചെയ്തു. ഈ നടപടി വഴി വാടക ഇനത്തിലും മറ്റു ചെലവിനങ്ങളിലുമായി 1000 കോടി രൂപ ലഭിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജീവനക്കാരുടെ എണ്ണം 16000 കണ്ട് കുറഞ്ഞു. എന്നാല്‍ ഇത് വോളന്ററി റിട്ടയര്‍മെന്റ് ഉള്‍പ്പടെ ജീവനക്കാര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു.

ചെലവ് ചുരുക്കലിന്റെ ഭാഗമായി എസ് ബി ഐ വിദേശത്തെ ആറു ശാഖകള്‍ അടച്ചു പൂട്ടി. ഒമ്പത് ശാഖകള്‍ കൂടി പൂട്ടാനുള്ള ഒരുക്കത്തിലാണെന്ന് പ്രവീണ്‍ ഗുപ്ത വ്യക്തമാക്കി. 39 രാജ്യങ്ങളിലായി 190 ഓവര്‍സീസ് ശാഖകളാണ് എസ് ബി ഐക്കുള്ളത്.

Top