മൊബൈല്‍ ഫോണ്‍ വാടകയ്‌ക്കെടുക്കാനുള്ള സംവിധാനവുമായി സ്റ്റാര്‍ട്ടപ്പ് കമ്പനി

നി മൊബൈല്‍ ഫോണുകളും വാടകയ്‌ക്കെടുക്കാം. ഐഫോണ്‍ എക്‌സ്, സാംസങ് എസ് 9 പ്ലസ്, പിക്‌സല്‍ 2 തുടങ്ങി എല്ലാ ഫോണുകളും ഇനി ലഭ്യമാണ്. RentoMojo എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇത്തരമൊരു സംരംഭവുമായി വന്നിരിക്കുന്നത്. നിലവില്‍ ഗൃഹോപകാരങ്ങള്‍, മറ്റു ഗാഡ്‌ജെറ്റുകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം വാടകയ്ക്ക് നല്‍കുന്ന സ്ഥാപനമാണിത്.

നിലവിലെ വാങ്ങുന്ന രീതിക്ക് ബദലായി ഫോണ്‍ ഉപയോഗിക്കാന്‍ മാത്രം എന്ന നിലയില്‍ മാസം തോറും വാടക നല്‍കുന്ന രീതിയിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.

ഇതുപ്രകാരം 6 മാസം, 12 മാസം, 18 മാസം, 24 മാസം എന്നിങ്ങനെയുള്ള കാലാവധികളില്‍ സ്മാര്‍ട്‌ഫോണുകള്‍ വാടകയ്ക്ക് ലഭിക്കും. മോഡലുകള്‍ അനുസരിച്ച് 2,099 രൂപ മുതല്‍ 9,299 രൂപ വരെയായിരിക്കും വാടക ഈടാക്കുക. ഇതിന് പുറമെ ഗൂഗിള്‍ ഹോം സ്പീക്കറുകളും മറ്റും ഇതുപോലെ തന്നെ വാടകയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

Top