കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാട് ആരംഭിച്ചു

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ തെരഞ്ഞെടുത്ത ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടുകള്‍ ആരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ തുടക്കമായാണ്
ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ ആരംഭിച്ചത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ കുറുംബ ഭഗവതി ക്ഷേത്രം, തൃശ്ശൂരിലെ ശ്രീ വടക്കുംനാഥന്‍ ക്ഷേത്രം, തൃപ്പൂണിത്തുറ, തൃപ്രയാര്‍, തിരുവില്വാമല, എറണാകുളം, നെല്ലുവായ് എന്നിവിടങ്ങളിലാണ് ഓണ്‍ലൈന്‍ വഴിപാട് ആരംഭിക്കുന്നത്.

Top