ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ചൊവാഴ്ചയിലെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി വീണ്ടും നഷ്ടത്തിലായി. സെന്‍സെക്‌സ് 85 പോയന്റ് നഷ്ടത്തില്‍ 52,682ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 15,800ലുമാണ് വ്യാപാരം ആരംഭിച്ചത്. കിറ്റക്‌സ് ഓഹരിയില്‍ ബുധനാഴ്ചയും കുതുപ്പുണ്ടായി. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 10ശതമാനം ഉയര്‍ന്ന് 204 രൂപ നിലവാരത്തിലെത്തി.

ബജാജ് ഓട്ടോ, നെസ്ലെ, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ്, എന്‍ടിപിസി, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

മെറ്റല്‍, ഐടി സൂചികകളില്‍ നേട്ടത്തിലും എഫ്എംസിജി, ഓട്ടോ സൂചികകളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഫോസിസ്, 5പൈസ ക്യാപിറ്റല്‍, ക്രാഫ്റ്റ്മാന്‍ ഓട്ടോമേഷന്‍, ദോഡ്‌ല ഡയറി, എല്‍ആന്‍ഡ്ടി ടെക്‌നോളജി തുടങ്ങി 19 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

 

Top