ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: വിപണിയിലെ ദുര്‍ബലാവസ്ഥ തുടരുന്നു. സെന്‍സെക്സ് 94 പോയന്റ് നഷ്ടത്തില്‍ 58,246ലും നിഫ്റ്റി 18 പോയന്റ് താഴ്ന്ന് 17,396ലുമാണ് വ്യാപാരം ആരംഭിച്ചത്.

റിലയന്‍സ്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടൈറ്റാന്‍, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്, ടെക്മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഐടിസി, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.22ശതമാനവും 0.38ശതമാനവും നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക് സൂചികകള്‍ 0.5ശതമാനം താഴുകയും ചെയ്തു. അതേസമയം, നിഫ്റ്റി റിയാല്‍റ്റി സൂചിക ഒരുശതമാനവും ഐടി സൂചിക 0.6ശതമാനവും നേട്ടത്തിലുമാണ്.

 

Top