ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തില്‍ നിന്ന് വ്യാപകമായി ലാഭമെടുത്തതോടെ രണ്ടാം ദിവസവും സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 87 പോയന്റ് നഷ്ടത്തില്‍ 58,192ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,333ലുമാണ് വ്യാപാരം നടക്കുന്നത്.

ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, നെസ് ലെ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുമാണ്. നിഫ്റ്റി ഐടി, ഓട്ടോ, ഹെല്‍ത്ത്‌കെയര്‍, എഫ്എംസിജി, മെറ്റല്‍ ഉള്‍പ്പെടയുള്ളവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടമില്ല.

കോവിഡിനിടയിലും വിപണി എക്കാലത്തെയും ഉയരം കുറിച്ച് കുതിക്കുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും തിരുത്തലുണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലിയുരുത്തല്‍. വിപണിയിലേക്കുള്ള പണമൊഴുക്കും ചെറുകിട നിക്ഷേപകരുടെ ആവേശവുമാണ് വിപണിയുടെ മുന്നേറ്റത്തിന് പിന്നില്‍.

 

Top