ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനു ശേഷം ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 77 പോയന്റ് ഉയര്‍ന്ന് 49,237ലും നിഫ്റ്റി 5 പോയന്റ് നേട്ടത്തില്‍ 14,643ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 822 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 315 ഓഹരികള്‍ നഷ്ടത്തിലുമാണ്. 66 ഓഹരികള്‍ക്ക് മാറ്റമില്ല.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ടൈറ്റാന്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടി, ഓട്ടോ, മെറ്റല്‍ ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമാണ്. അതേസമയം, എനര്‍ജി, പൊതുമേഖല ബാങ്ക് ഓഹരികള്‍ സമ്മര്‍ദത്തിലുമാണ്.

 

Top