ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളുടെ പിന്‍ബലത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 351 പോയന്റ് നേട്ടത്തില്‍ 59,278 ലും നിഫ്റ്റി 115 പോയന്റ് ഉയര്‍ന്ന് 17,661 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ടാറ്റാസ്റ്റീല്‍, കൊട്ടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, സണ്‍ഫാര്‍മ, പജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, മാരുതി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടിസിഎസ്, ടൈറ്റാന്‍, ടിസിഎസ്, ടെക്മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.9 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക ഒരു ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ഐടി, മെറ്റല്‍, ഓട്ടോ, ഹെല്‍ത്ത്‌കെയര്‍, എഫ്എംസിജി തുടങ്ങിയ സെക്ടറുകളിലെല്ലാം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

 

Top