‘Start Up India Huge Opportunity For Youth,’ Says PM Modi On ‘Mann Ki Baat’

ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ് പ്ലാന്‍ പ്രഖ്യാപനം ജനുവരി 16ന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍വകലാശാലകളെയും യുവാക്കളെയും ഈ പദ്ധതിയുമായി ബന്ധപ്പെടുത്തുമെന്നും പ്രധാനമന്ത്രി ‘മന്‍ കി ബാത്ത്’ റേഡിയോ പരിപാടിയില്‍ പറഞ്ഞു.

സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യ പദ്ധതി രാജ്യത്തെ യുവതക്ക് മികച്ച അവസരമാണ് കൊണ്ടുവന്നിരിക്കുന്നതെന്നും മോദി വ്യക്തമാക്കി.

ശാരീരിക പരിമിതി ഉണ്ടെങ്കില്‍ ഒരു വ്യക്തിയെ നാം വികലാംഗന്‍ എന്ന് വിളിക്കുന്നു. എന്നാല്‍ അത്തരം വ്യക്തികളെ മറ്റ് പല കഴിവുകള്‍കൊണ്ടും ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. അവരെ വിശേഷിപ്പിക്കാന്‍ വികലാംഗര്‍ എന്നതിന് പകരം ദിവ്യാംഗര്‍ എന്ന വാക്ക് എന്തുകൊണ്ട് ഉപയോഗിച്ചുകൂട എന്നും മോദി ചോദിച്ചു.

2016ലെ ദേശീയ യുജനോത്സവം ഇത്തവണ ഛത്തീസ്ഗില്‍ നടക്കും. സ്വാമി വിവേകാനന്ദന്റെ ജന്‍മദിനമായ ജനുവരി 12ന് തന്നെയാണ് ഇത്തവണയും പരിപാടി നിശ്ചയിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.

2015ലെ അവസാന ‘മന്‍ കി ബാത്ത്’ പരിപാടിയാണ് ഇന്നത്തേത്.

Top