റോഹിങ്ക്യകളുടെ പുനരധിവാസം ആരംഭിക്കണമെന്ന് മ്യാന്മറിനോട്‌ ബംഗ്ലാദേശ് പ്രധാനമന്ത്രി

ധാക്ക : മ്യാൻമർ നടത്തുന്ന വംശീയ അധിക്ഷേപത്തിന് ഇരകളാണ് റോഹിങ്ക്യൻ സമൂഹം.

ഇത്തരത്തിൽ മ്യാന്മറിൽ നിന്ന് അക്രമങ്ങൾ ഭയന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിങ്ക്യകളെ തിരിച്ചു കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ മ്യാന്മറിനോട്‌ ബംഗ്ലാദേശ് ആവശ്യപ്പെട്ടു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയാണ് എത്രയും വേഗം അഭയാർഥികളുടെ പുനരധിവാസ നടപടികൾ ആരംഭിക്കണമെന്ന കാര്യം മ്യാന്മറിനെ അറിയിച്ചത്.

മ്യാന്മറുമായുള്ള ബംഗ്ലാദേശിന്റെ ഉഭയകക്ഷി ചർച്ചകൾ തുടരുകയാണ് അതിനാൽ റോഹിങ്ക്യൻ സമൂഹത്തിന് മ്യാന്മറിലേയ്ക്ക് തിരിച്ചുപോകാൻ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നാഷണൽ സ്റ്റാൻഡേർഡ് (ദേശീയ പതാക) സവർ കണ്ടോൺമെന്റിലെ മിലിട്ടറി പൊലീസിന്റെ (സിഎംപി) കേന്ദ്രത്തിന് കൈമാറുന്ന പരേഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യകൾക്ക് നേരെ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 6,00,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.

റോഹിങ്ക്യ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും ഇവർക്ക് സഹായങ്ങൾ ലഭിച്ചുവെന്നും ശൈഖ് ഹസീന ചൂണ്ടിക്കാട്ടി.

Top