‘ബ്രോ ഡാഡി’ക്ക് തുടക്കം; പൂജ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

ലയാളം കാത്തിരിക്കുന്ന പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രത്തിന് തുടക്കം. കേരളത്തില്‍ ചിത്രീകരണ അനുമതിയില്ലാത്ത പശ്ചാത്തലത്തില്‍ ഹൈദരാബാദിലാണ് ബ്രോ ഡാഡി ഷൂട്ടിങ് തുടങ്ങിയത്. ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ വീഡിയോയും ബ്രോ ഡാഡിയിലെ പൃഥ്വിരാജ്- കല്യാണി പ്രിയദര്‍ശന്‍ ലുക്കും പങ്കുവച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ വിശേഷം പങ്കുവച്ചത്.

ബ്രോ ഡാഡിയിലെ സംവിധായകനും നടനുമായ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും കല്യാണി പ്രിയദര്‍ശനും പൂജ ചടങ്ങിന് പങ്കാളികളായി. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നറായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ മുന്‍പ് അറിയിച്ചിരുന്നു.

ഇന്ന് തെലങ്കാനയില്‍ തുടക്കം കുറിച്ച ബ്രോ ഡാഡിയില്‍ പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാകും ആദ്യം ചിത്രീകരിക്കുന്നത്. മോഹന്‍ലാല്‍ ഉടന്‍ സിനിമയില്‍ പങ്കാളിയാകും.

സിനിമയില്‍ നിന്നും പുറത്തുവിട്ട ആദ്യ സ്റ്റില്ലില്‍ പൃഥ്വിയെയും കല്യാണിയെയും സ്‌റ്റൈലന്‍ ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കല്യാണിക്ക് പുറമെ നടി മീനയും ചിത്രത്തിലെ നായികയാകുന്നു. ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജുമാണ് ബ്രോ ഡാഡിയുടെ തിരക്കഥയെഴുതുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ഛായഗ്രാഹകന്‍. ദീപക് ദേവ് ബ്രോ ഡാഡിയുടെ സംഗീതം ഒരുക്കുന്നു.

<iframe src=”https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fvideos%2F856017378340033%2F&show_text=false&width=560&t=0″ width=”560″ height=”314″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>

അതേ സമയം, ബ്രോ ഡാഡി ഉള്‍പ്പെടെ ഏഴ് മലയാള ചലച്ചിത്രങ്ങളാണ് കേരളം വിട്ട് പുറത്തേക്ക് ലൊക്കേഷന്‍ മാറ്റി ചിത്രീകരണം ആരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാതെ ഇന്‍ഡോര്‍ ഷൂട്ടിങ്ങിന് പോലും അനുമതിയില്ലാത്ത സാഹചര്യത്തിലാണ്, നിര്‍മാതാക്കള്‍ തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ചിത്രീകരണം മാറ്റാനായി തീരുമാനിച്ചത്.

 

Top