ഫ്‌ലിപ്കാര്‍ട്ട് ഷോപ്പിംങ് മാമാങ്കം ‘ദി ബിഗ് ഫ്രീഡം വില്‍പന’ തുടങ്ങുന്നൂ. . .

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിംങ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടില്‍ ഓഗസ്റ്റ് 9 മുതല്‍ ബിഗ് ഷോപ്പിംങ് തുടങ്ങുകയാണ്.

ഓണ്‍ലൈനിലെ ഈ ഷോപ്പിംങ് മാമാങ്കം ഓഗസ്റ്റ് 11 വരെ നീണ്ടുനില്‍ക്കും. കൗമാരക്കാരുടെ ജനപ്രിയ ഉല്‍പ്പന്നങ്ങളെല്ലാം വന്‍ ഓഫറുകളില്‍ വില്‍ക്കുന്നുണ്ട്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മൊബൈല്‍ അനുബന്ധ വസ്തുക്കള്‍ക്കും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്‌ലിപ്കാര്‍ട്ടിന്റെ ‘ദി ബിഗ് ഫ്രീഡം വില്‍പന’യ്ക്ക് ആദ്യദിവസങ്ങളില്‍ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കരുതുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടെലിവിഷന്‍ സെറ്റുകള്‍ തുടങ്ങി ഉല്‍പ്പന്നങ്ങളെല്ലാം വില്‍പനയ്ക്കുണ്ട്. ചില ഉല്‍പന്നങ്ങള്‍ക്ക് പതിവിനു വിപരീതമായി വന്‍ ഓഫര്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വില്‍പനയില്‍ റെഡ്മി നോട്ട് 4 തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുക. ഇതിന്റെ തന്നെ മൂന്നു വേരിയന്റ് ഹാന്‍ഡ്‌സെറ്റുകളും വില്‍പനയ്ക്കുണ്ടാകും.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമായുള്ള റെഡ്മി നോട്ട് 4 എക്‌സ്‌ചേഞ്ചിന് പരമാവധി 12,000 രൂപ വരെ ലഭിക്കും. 10,999 രൂപയുടെ റെഡ്മി നോട്ട് 4 നും സ്‌കീം പ്രകാരം പരമാവധി 10,000 രൂപ ഡിസ്‌കൗണ്ടുള്ള എക്‌സ്‌ചേഞ്ച് സ്‌കീമില്‍ ഉള്‍പ്പെടും.

ഈ പതിപ്പില്‍ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്. 9,999 രൂപയുടെ റെഡ്മി നോട്ട് 4ന് പരമാവധി 9,000 രൂപ എക്‌സേഞ്ച് ഓഫര്‍ ലഭിക്കും.

ആപ്പിള്‍ ഐഫോണ്‍ 6 പ്രത്യേക ഓഫര്‍ വിലയ്ക്ക് ലഭിക്കും. 32 ജിബി സ്റ്റോറേജ് വേരിയന്റിന് നിലവില്‍ ഫ്‌ലിപ്കാര്‍ട്ടില്‍ 29,500 രൂപ വിലയുണ്ട്.

ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എലിനും ഡിസ്‌കൗണ്ട് നല്‍കും. 67,900 രൂപ വിലയുള്ള 32 ജിബി സ്റ്റോറേജ് പതിപ്പിന് വില 48,999 രൂപയായിരിക്കും വില.

വിലകുറഞ്ഞ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ലെനോവോ, മോട്ടോറോള ഹാന്‍ഡ്‌സെറ്റുകളാണ്. ലെനോവോ കെ 6 പവര്‍ ഓഫര്‍ 8,999 രൂപയും, മോട്ടോ ജി 5 പ്ലസ് വില 16,999 രൂപ വിലയില്‍ നിന്ന് 14,999 രൂപയായി കുറയും.

ലെനോവോ K5 നോട്ട് 9,999 രൂപയ്ക്ക് ലഭിക്കും. നിലവിലെ വില 12,499 രൂപയാണ്. മോട്ടോ എം 12,999 രൂപയ്ക്ക് ലഭ്യമാകും.

Top