ഇനി മൊബൈല്‍ ഉപയോഗിച്ചും സ്റ്റാര്‍ട്ടാക്കാം, ഓഫാക്കാം; ഈ ബൈക്കുകള്‍ വരുന്നു!

ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ഇലക്ട്രിക്ക് ബൈക്കുകളില്‍ പുതിയ സംവിധാനം വരുന്നു. റിമോട്ട് വഴി സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്ന അത്യാധുനിക സംവിധാനമാണ് വരുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈ്വപ്പ് എന്നാണ് ഈ സംവിധാനത്തിന്റേ പേര്.

ഈ സംവിധാനത്തിലൂടെ ഉടമകള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഉപയോഗിച്ച് റിവോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ റിമോട്ട് വഴി സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയും. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്ററോളം ഓടാന്‍ കഴിവുള്ള AI പ്രവര്‍ത്തനക്ഷമമാക്കിയ RV300, RV400 ബൈക്കുകള്‍ക്ക് 3.24 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ലഭിക്കുന്നത്.

ഫെയിം II പദ്ധതി പ്രകാരം വില കുറച്ചതോടെ റിവോള്‍ട്ട് RV400 ഇപ്പോള്‍ 90,799 രൂപയ്ക്കാണ് ഡല്‍ഹിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. അഹമ്മദാബാദില്‍ 87,000 രൂപയ്ക്കും ബൈക്ക് സ്വന്തമാക്കാം. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും റിവോള്‍ട്ട് RV400 പതിപ്പിന്റെ പ്രത്യേകതയാണ്.

2019 ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് RV300, RV400 എന്നീ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രത്തന്‍ ഇന്ത്യ ഇന്‍ഫ്ര കഴിഞ്ഞ ഏപ്രിലിലാണ് 150 കോടി രൂപ മുടക്കി റിവോള്‍ട്ട് മോട്ടോഴ്‌സില്‍ 43% ഓഹരി പങ്കാളിത്തം സ്വന്തമാക്കിയത്.

ഹരിയാനയിലെ മനേസറിലെ ഗ്രീന്‍ഫീല്‍ഡ് പ്ലാന്റില്‍ നിന്നാണ് റിവോള്‍ട്ട് ഇലക്ട്രിക്ക് ബൈക്കുകള്‍ പിറക്കുന്നത്. നിലവില്‍ ദില്ലി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിവോള്‍ട്ട് പ്രവര്‍ത്തിക്കുന്നത്.

 

 

Top