സ്റ്റാര്‍സ്‌പ്ലേ ഒരു വര്‍ഷത്തിനുള്ളില്‍ ലാഭം നേടുമെന്ന് സിഇഒ മാസ് ഷേഖ്

ദുബായ് : പ്രമുഖ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റാര്‍സ്‌പ്ലേ അറേബ്യ ഒരു വര്‍ഷത്തിനുള്ളില്‍ ലാഭം നേടുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ മാസ് ഷേഖ്. 2019 അവസാനമാകുമ്പോള്‍ കമ്പനി ലാഭത്തിലെത്തുമെന്നും, പദ്ധതിയുടെ ബിസിനസുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള പണം കമ്പനിയുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

MaazSheikh_0

ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കൂടുല്‍ പണം ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ കമ്പനിക്ക് പദ്ധതിയില്ലെന്നും, നിലവിലെ പ്ലാന്‍ അനുസരിച്ച്‌ മുന്നോട്ട് പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതതെന്നും മാസ് ഷേഖ് വ്യക്തമാക്കി.

ഓഗസ്റ്റ് മാസമാണ് കമ്പനിയുടെ പ്രവര്‍ത്തനം പാക്കിസ്ഥാനിലേക്കും വ്യാപിപ്പിക്കുന്നത്. മുമ്പ് അവതരിപ്പിച്ച പദ്ധതിയുടെ ഭാഗം തന്നെയാണ് പാക്കിസ്ഥാനിലേക്കുള്ള വികസന പ്രവര്‍ത്തനങ്ങളിലുള്ളത്. ഓഗസ്റ്റ് 14 മുതലാണ് കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Top