സിദ്ധാര്‍ഥും രശ്‍മിക മന്ദാനയും പ്രധാനവേഷത്തിൽ; ‘മിഷൻ മജ്‍നു’ ഡയറക്ട് ഒടിടി റിലീസിന്

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന ചിത്രമാണ് ‘മിഷൻ മജ്‍നു’. തെന്നിന്ത്യയുടെ പ്രിയതാരം രശ്‍മിക മന്ദാന അഭിനയിക്കുന്ന ഹിന്ദി ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ശന്തനു ഭഗ്‍ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മിഷൻ മജ്‍നു’വിന്റെ റിലീസ് സംബന്ധിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സിദ്ധാര്‍ഥ് മല്‍ഹോത്ര ചിത്രം 2022 മെയ്‍ 13ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ പല കാരണങ്ങള്‍ റിലീസ് നീണ്ട ചിത്രം 2023 ജനുവരി 18ന് നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് സ്‍ട്രീം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. രശ്‍മിക ആദ്യമായി അഭിനയിച്ച ഹിന്ദി ചിത്രമായിരുന്നു ‘മിഷൻ മജ്‍നു’വെങ്കിലും റിലീസ് ചെയ്‍തത് ‘ഗുഡ്‍ബൈ’ ആയിരുന്നു.

Top