ഇന്ത്യയിലേക്ക് വരാനൊരുങ്ങി സ്റ്റാർലിങ്ക്

ലോണ്‍ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ കീഴിലുള്ള കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളാണ് സ്റ്റാര്‍ലിങ്ക് ലഭ്യമാക്കുന്നത്. സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഇന്ത്യയില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി ചര്‍ച്ചകള്‍ ആരംഭിച്ചു.

ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യമായ ലൈസന്‍സിനായി സ്റ്റാര്‍ലിങ്ക് അപേക്ഷിക്കും. രാജ്യത്ത് സാറ്റലൈറ്റ് ഇന്റര്‍നെറ്റ്, വോയ്സ് സേവനങ്ങള്‍ നല്‍കുന്നതിന് സാറ്റലൈറ്റ് ലൈസന്‍സ് ആവശ്യമാണ്. 20 വര്‍ഷത്തേക്കാണ് ലൈസന്‍സ് അനുവദിക്കുക. കഴിഞ്ഞ വര്‍ഷം ലൈസന്‍സ് ലഭിക്കാതെ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ മൂലം കമ്പനിക്ക് ബുക്കിംഗ് തുക തിരികെ നല്‍കേണ്ടി വന്നു. ആ സമയത്ത്, സ്റ്റാര്‍ലിങ്കിന് അയ്യായിരത്തിലധികം പ്രീ-ബുക്കിംഗുകള്‍ ലഭിച്ചു.

ഭാരതി എയര്‍ടെല്ലിന്റെ വണ്‍വെബ്, ജിയോ സാറ്റ്‌ലൈറ്റ് എന്നിവയോടും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ട് കമ്പനികളും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് അവതരിപ്പിക്കാനുള്ള പ്രക്രിയയിലാണ്. അതേസമയം, സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായുള്ള സ്പെക്‌ട്രം ലേലം ചെയ്യണമോ എന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സ്പെക്‌ട്രം ലേലം ചെയ്യണമെന്നാണ് ജിയോയുടെയും വോഡഫോണ്‍ ഐഡിയയുടെയും നിലപാട്.

Top