ഇന്റെര്‍വ്യൂ നല്‍കുന്നതിനിടെ ലിയോണിന്റെ ഷോര്‍ട്‌സ് വലിച്ചൂരി സ്റ്റാര്‍ക്; പിന്നീട് സംഭവിച്ചത്

ടിവി ചാനലിന് ഇന്റെര്‍വ്യൂ കൊടുത്തുകൊണ്ട് നിന്ന ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന് മിച്ചല്‍ സ്റ്റാര്‍ക്ക് കൊടുത്തത് എട്ടിന്റെ പണി. ഓണ്‍ എയറില്‍ നില്‍ക്കുമ്പോള്‍ ലിയോണിന്റെ ഷോര്‍ട്ട്‌സ് താഴേയ്ക്ക് വലിച്ചൂരിയായിരുന്നു സ്റ്റാര്‍ക്കിന്റെ തമാശ.

പെര്‍ത്തില്‍ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഗ്രൗണ്ടില്‍ നിന്നും ഇന്റര്‍വ്യൂ കൊടുക്കുകയായിരുന്നു ലിയോണ്‍. ഈ സമയം പിന്നില്‍ നിന്നും ഓടിയെത്തിയ സ്റ്റാര്‍ക്ക് ലിയോണിന്റെ ഷോര്‍ട്ട്‌സ് താഴേക്ക് പകുതി വലിച്ചൂരി. തന്റെ ഷോര്‍ട്‌സ് ഊരിപ്പോയതോടെ ആകെ ചമ്മിയ ലിയോണ്‍ എങ്കിലും ആ ചമ്മല്‍ പുറത്ത് കാണിക്കാതെ സംസാരം തുടര്‍ന്നു.

ഡിസ്‌കഷന്‍ പാനലിലുണ്ടായിരുന്ന ഗില്‍ക്രിസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ സ്റ്റാര്‍ക്കിന്റെ ഈ പ്രവര്‍ത്തിയെക്കുറിച്ച് പറഞ്ഞത് നിശ്ചയദാര്‍ഡ്യത്തോടെയുള്ള വരവായിരുന്നു സ്റ്റാര്‍ക്കിന്റേതെന്നാണ്. പക്ഷേ ഓണ്‍ എയറില്‍ ഒന്ന് ചമ്മി എങ്കിലും കളിയില്‍ അഞ്ച് വിക്കറ്റാണ് ലിയോണ്‍ വീഴ്ത്തിയത്.

Top