സ്റ്റാരിയ എംപിവിയുടെ ഇന്റീരിയർ ഫീച്ചറുകൾ പങ്കുവെച്ച് ഹ്യുണ്ടായി

പ്രിൽ 13 -ന് നടക്കാനിരിക്കുന്ന ആഗോള പ്രീമിയറിൽ തങ്ങളുടെ ആഢംബര മൾട്ടി പർപ്പസ് വെഹിക്കിൾ (എം‌പി‌വി) സ്റ്റാരിയ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ സ്റ്റാരക്സ് എംപിവിയുടെ പിൻമുറക്കാരനായി വാഹനത്തിന്റെ നിരവധി ടീസറുകൾ പങ്കുവെച്ചിരുന്നു. ക്രൂയിസ് കപ്പലിന്റെ ലോഞ്ചിൽ നിന്ന് പ്രചോദനമേറ്റ ഇന്റീരിയറാണ് സ്റ്റാരിയയിൽ എന്ന് ഹ്യുണ്ടായി നേരത്തെ പറഞ്ഞിരുന്നു. ഹ്യുണ്ടായി പുറത്തിറക്കിയ ഏറ്റവും പുതിയ ടീസർ വീഡിയോയിൽ, കമ്പനി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുന്നു.

നേരത്തെ വാഗ്ദാനം ചെയ്തതു പോലെ, എം‌പി‌വി ഉള്ളിൽ വളരെ വിശാലമായി കാണപ്പെടുന്നു, കൂടാതെ മികച്ച സീറ്റിംഗ് ക്രമീകരണവുമുണ്ട്. ഒന്നാമതായി, വലിയ പനോരമിക് വിൻ‌ഡോകൾ‌ ചുറ്റുപാടുകളുടെ വിശാലമായ കാഴ്ച പ്രദാനം ചെയ്യുന്നു, അത് ഉൾവശത്ത് വെളിച്ചവും വായു സഞ്ചാരവും വർധിപ്പിക്കാൻ സഹായിക്കുന്നു. എന്നാൽ ഹ്യുണ്ടായി യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് ‘സ്ഥലത്തിന്റെ പുതിയ മാനം’ യഥാർത്ഥത്തിൽ മധ്യ നിരയിലെ സീറ്റുകളുടെ ക്രമീകരണമാണ്.

വീഡിയോയിൽ കാണുന്നത് പോലെ, സ്റ്റാരിയ ആഡംബര എം‌പിവിക്ക് റെക്ലിനർ കൗച്ചുകൾ പോലെയുള്ള ക്യാപ്റ്റൻ സീറ്റുകൾ പിന്നിൽ നൽകാൻ ഒരുങ്ങുന്നു.

 

Top