താരസമ്പന്നമായി ദുര്‍ഗ കൃഷ്ണയുടെ വിവാഹ വിരുന്ന്

ഴിഞ്ഞ ദിവസം വിവാഹിതരായ നടി ദുര്‍ഗ കൃഷ്ണയുടെയും അര്‍ജുന്‍ രവീന്ദ്രന്റെയും വിവാഹ സത്കാരത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നു. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ വിരുന്നില്‍ ജയസൂര്യ, ബിലഹരി, കൃഷ്ണ ശങ്കര്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു.

ക്രിസ്റ്റലുകളും സ്റ്റോണുകളും പതിപ്പിച്ച ഗൗണായിരുന്നു ദുര്‍ഗയുടെ വേഷം. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ദുര്‍ഗയും അര്‍ജുനും വിവാഹിതരായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങില്‍ സന്നിഹതരായിരുന്നു.

കഴിഞ്ഞ നാലു വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കംകുറിച്ച നായികയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.

 

 

Top