തെന്നിന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ താരപുത്രി; ഷനായയുടെ ആദ്യ ചിത്രം മോഹന്‍ലാലിനൊപ്പം

മുംബൈ: ഏക്താ കപൂര്‍ നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രം വൃഷഭയിലൂടെ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി ബോളിവുഡ് നടന്‍ സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ സംയുക്തമായി നിര്‍മിക്കുന്ന ചിത്രമാണിത്.ഏക്താ കപൂര്‍ മോഹന്‍ലാലുമായി ചെയ്യുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാകും ‘വൃഷഭ’. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കഥയാണ് വൃഷഭ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂതകാലത്തിലൂടെയും വര്‍ത്തമാന കാലത്തിലൂടെയും കഥ പറയുന്ന സിനിമ വ്യത്യസ്ത കാലങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഈ രണ്ട് കാലങ്ങളെയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന കഥാപാത്രമായാണ് ഷനായ സ്‌ക്രീനില്‍ എത്തുകയെന്നാണ് സൂചന.

ഇമോഷന്‍സ് കൊണ്ടും വിഎഫ്എക്‌സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും ചിത്രം സമ്മാനിക്കുന്നത്. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയില്‍ ഒരുങ്ങുന്നത്. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

Top