മാവോയിസ്റ്റ് നേതാവിന് സ്റ്റാന്‍സ്വാമി കത്ത് എഴുതി; എന്‍ഐഎ

ഡല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ അറസ്റ്റിലായ ഫാദര്‍ സ്റ്റാന്‍ സ്വാമി മാവോയിസ്റ്റ് നേതാവിന് കത്തെഴുതിയെന്ന് എന്‍ഐഎ. മാവോയിസ്റ്റുകളുടെ കത്തുകള്‍ ചോരുന്നത് പ്രസ്ഥാനത്തെ ക്ഷയിപ്പിക്കുന്നു എന്നായിരുന്നു കത്തിലെ ഉള്ളടക്കമെന്നാണ് എന്‍ഐഎ പറയുന്നത്.

സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തത് വന്‍പ്രതിഷേധത്തിന് ഇടയാക്കുമ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിടുന്നത്. സ്റ്റാന്‍ സ്വാമി മാവോയിസ്റ്റുകള്‍ക്ക് എഴുതിയ കത്തിലെ വിവരങ്ങള്‍ എന്ന പേരില്‍ ചില പരാമര്‍ശങ്ങള്‍ എന്‍ഐഎ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒരു പ്രമുഖ മാവോയിസ്റ്റു നേതാവിന് സ്റ്റാന്‍ സ്വാമി കത്തെഴുതിയിരുന്നു എന്നാണ് എന്‍ഐഎ പറയുന്നത്.

മുതിര്‍ന്ന നേതാക്കളുടെ കത്തുകള്‍ ചോരുന്നത് മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും സിപിഐ മാവോയിസ്റ്റിനെ ക്ഷീണിപ്പിച്ചുവെന്ന്‌സ്വാമിയുടെ കത്തിലുണ്ടായിരുന്നു. കത്തുകള്‍ ചോരുന്നതും വരവരറാവുവിന്റെ അഭാവവുംമാവോയിസ്റ്റുകള്‍ക്ക് തിരിച്ചടി ആയെന്നും കത്തില്‍ പറഞ്ഞിരുന്നു. മാവോയിസ്റ്റുകള്‍ക്ക് പാവങ്ങള്‍ക്കും മധ്യവര്‍ഗ്ഗത്തിനുമിടയിലെ സ്വാധീനം നല്‍്ടപ്പെടുന്നത് ഹിന്ദുത്വ ശക്തികള്‍ മുതലെടുക്കുന്നു എന്ന് സ്റ്റാന്‍ സ്വാമി പറഞ്ഞുവെന്നുമാണ്ആരോപണം.

അറസ്റ്റിനു മുമ്പുള്ള വിഡിയോയില്‍ തന്നെ കത്തെഴുതിയെന്ന ആരോപണംഫാദര്‍ സ്റ്റാന്‍ സ്വാമി തള്ളിയിരുന്നു. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ പ്രതിഷേധങ്ങള്‍ തുടരുകയാണ്. മലങ്ക കാത്താലിക് യൂത്ത് മൂവ്‌മെന്റ് ഇന്ന് ദില്ലി ജന്തര്‍മന്തറില്‍ പ്രതിഷേധത്തിന് ആഹ്വാനം നല്കിയിട്ടുണ്ട്.

Top