യൂറോപ്പ് ലീഗില്‍ ആഴ്‌സണലിന് അടിതെറ്റി; ഗണ്ണേഴ്‌സിന് ഞെട്ടിക്കുന്ന തോല്‍വി

യൂറോപ് ലീഗില്‍ ബാറ്റെയോട് കരുത്തനായ ആഴ്‌സണലിന് ഒരു ഗോളിന് എതിരില്ലാത്ത തോല്‍വി. സ്റ്റാനി സില്‍വയാണ് ഗോള്‍ നേടിയത്. കളി തുടങ്ങി 32ാം മിനിറ്റില്‍ ആയിരുന്നു ബാറ്റെയുടെ ഗോള്‍. കളിയുടെ അവസാനം വരെ പന്ത് കൈവശം വെച്ചു കളിച്ചിട്ടും ആഴ്‌സണലിന് ബാറ്റെയുടെ ഗോളിന് എതിര്‍ഗോള്‍ അടിക്കാന്‍ സാധിച്ചില്ല. അലക്‌സാണ്ടര്‍ ലകാസാറ്റോ ചുവപ്പ് കാര്‍ഡിന് പുറത്തായതും മത്സരത്തില്‍ ഗണ്ണേഴ്‌സിന് തിരിച്ചടിയായി.

അതേ സമയം കരുത്തരായ ചെല്‍സി മാല്‍മോയെ തോല്‍പ്പിച്ചു. മാല്‍മോയുടെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ചെല്‍സിയുടെ വിജയം. ലീഗിലെ ഒരു മത്സരത്തില്‍ ഇന്റര്‍മിലാന് ജയം. എതിരില്ലാത്ത ഒരു ഗോളിന് റാപ്പിഡ് വെയ്‌നിനെ തോല്‍പ്പിച്ചു. ഇരുടീമില്‍ നിന്നും ആറു മഞ്ഞ കണ്ടു. മറ്റൊരു മത്സരത്തില്‍ ലാസിയോയെ എതിരില്ലാത്ത ഒരു ഗോളിന് സെവിയയ്യെ പരാജയപ്പെടുത്തി. വിസാം ബെന്‍ ആണ് സെവിയക്കായി ലക്ഷ്യം കണ്ടത്.

Top