പാര്‍ട്ടിക്കൊപ്പവും കര്‍ഷകര്‍ക്കൊപ്പവും നില കൊള്ളുന്നു; സണ്ണി ഡിയോള്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പാര്‍ട്ടിക്കൊപ്പവും കര്‍ഷകര്‍ക്കൊപ്പവും നിലകൊള്ളുന്നു എന്ന് ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോള്‍. കര്‍ഷക സമരത്തില്‍ സ്ഥാപിത താത്പര്യമുള്ളവര്‍ ഉണ്ടെന്നും അവര്‍ക്ക് അവരുടേതായ അജണ്ട ഉണ്ടെന്നും സണ്ണി ഡിയോള്‍ പറഞ്ഞു.

‘ഇത് ഞങ്ങളുടെ കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നമാണെന്ന് ലോകത്തോട് അറിയിക്കുന്നു. അവര്‍ക്കിടയില്‍ വരരുത്. കാരണം ചര്‍ച്ചകള്‍ക്ക് ശേഷം ഇരു കൂട്ടരും എന്തെങ്കിലും തീരുമാനിക്കും. അവസരം മുതലെടുത്ത് ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവര്‍ കര്‍ഷകരല്ല. അവര്‍ക്ക് അവരുടെ അജണ്ടയുണ്ട്. ഞാന്‍ പാര്‍ട്ടിക്കും കര്‍ഷകര്‍ക്കും ഒപ്പമാണ്. നമ്മുടെ സര്‍ക്കാര്‍ എപ്പോഴും കര്‍ഷകരുടെ നല്ലതിനു വേണ്ടിയാണ് ശ്രമിക്കുന്നത്. കര്‍ഷകരുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ നല്ല ഒരു തീരുമാനം എടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”- സണ്ണി ട്വിറ്ററില്‍ കുറിച്ചു.

Top