വേറിട്ട ശൈലിയില്‍ സ്റ്റാന്‍ഡ് അപ്പിലെ പുതിയ ഗാനം പുറത്ത്; രജിഷയും സയനോരയും

വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡ് അപ്പ്’ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. കഥകള്‍ പറയേ’ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ വേര്‍ഷനാണിപ്പോള്‍ പുറത്തുവിട്ടത്. പുതിയ അവതരണ ശൈലിയുമായാണ് ഗാനം എത്തിയത്. ചിത്രം ഡിസംബര്‍ 13 ന് തീയേറ്ററുകളില്‍ എത്തും.

രജിഷ വിജയന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, വെങ്കിടേഷ്, ഐ. വി ജുനൈസ്, ദിവ്യ ഗോപിനാഥ്, സീമ തുടങ്ങിയവരാണ് ചിത്രത്തില്‍ എത്തുന്നത്.

ഗായിക സയനോരയാണ് പാടിയത്. ബിലു പദ്മിനി നാരായണന്‍ എഴുതിയ വരികള്‍ക്ക് വര്‍ക്കിയാണ് സംഗീതം നല്‍കിയത്.

ആന്റോ ജോസഫും, ബി ഉണ്ണികൃഷ്ണനും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ ഉമേഷ് ഓമനക്കുട്ടനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ ടോബിന്‍ തോമസും എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യനുമാണ്.

Top