‘ഒരേ തൂവല്‍ പക്ഷികള്‍’ സ്റ്റാന്‍ഡ് അപ്പിലെ തീം സോങ് ….വീഡിയോ

നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിക്കൊടുത്ത മാന്‍ഹോളിന് ശേഷം വിധുവിന്‍സന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. സിനിമയിലെ ആദ്യ തീം സോങ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ഒരേ തൂവല്‍ പക്ഷികള്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വര്‍ക്കിയാണ്.

ശ്രുതി ഫിലിപ്പും സയനോര ഫിലിപ്പും വര്‍ക്കിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബില്ലു പദ്മിനി നാരായണനും വര്‍ക്കിയും ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ നിമിഷ സജയനും രജിഷ വിജയനുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ആദ്യമായാണ് രജിഷയും നിമിഷയും ഒരുമിച്ച് അഭിനയിക്കുന്നത്. ഒരു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായാണ് നിമിഷ ഈ ചിത്രത്തില്‍ എത്തുന്നത്.

സിലിക്കണ്‍ മീഡിയ ബാനറില്‍ലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാന്‍ഹോളിന്റെ തിരക്കഥ രചിച്ച ഉമേഷ് ഓമനക്കുട്ടനാണ് ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്. ബി.ഉണ്ണികൃഷ്ണന്റെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിന്‍ തോമസാണ്. എഡിറ്റിംഗ് – ക്രിസ്റ്റി സെബാസ്റ്റ്യന്‍.

Top