‘സമയമാകുന്നത് വരെ കാത്തിരിക്കണം ഉശിരോടെ തിരിച്ചടിക്കാന്‍’; സ്റ്റാന്‍ഡ് അപ്പ് ട്രെയിലര്‍

നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിക്കൊടുത്ത മാന്‍ഹോളിന് ശേഷം വിധുവിന്‍സന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. ചിത്രത്തില്‍ നിമിഷ സജയനെ കൂടാതെ രജിഷ വിജയനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്റ്റാന്റപ്പ് കോമേഡിയനായ കീര്‍ത്തിയുടേയും (നിമിഷ) സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമ അനാവരണം ചെയ്യുന്നത്. മാന്‍ഹോളിന്റെ തിരക്കഥ രചിച്ച ഉമേഷ് ഓമനക്കുട്ടനാണ് ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിന്‍ തോമസിന്റെതാണ്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ബിലു പദ്മിനി നാരായണന്‍ ഗാനരചനയും വര്‍ക്കി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവിയടക്കം സംസ്ഥാന സിനിമാ അവാര്‍ഡ് നേടിയ അഞ്ച് പേര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് സ്റ്റാന്‍ഡ് അപ്പ്. അര്‍ജുന്‍ അശോകന്‍, പുതുമുഖ താരം വെങ്കിടേശ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യാ ഗോപിനാഥന്‍ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. നവംബറില്‍ റിലീസിനെത്തുന്നു. ആദ്യമായാണ് രജിഷയും നിമിഷയും ഒരുമിച്ച് അഭിനയിക്കുന്നത്.ചിത്രം നവംബറില്‍ റിലീസിനെത്തും.

Top