stamp-duty-rate-increased-to-saudi-arabia

റിയാദ്: സൗദി അറേബ്യയിലേക്കുളള വീസ സ്റ്റാമ്പിങ് നിരക്ക് കുത്തനെ കൂട്ടി. ഹജ്, ഉംറ തീര്‍ഥാടകരേയും ജോലി, സന്ദര്‍ശക ആവശ്യത്തിന് പോകുന്നവരേയും നിരക്ക് വര്‍ധന ദോഷകരമായി ബാധിക്കും.

കേരളത്തില്‍ നിന്നുളള സാധാരണ തൊഴിലാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന രാജ്യം സൗദി അറേബ്യയാണ്. രണ്ടാമത്തെ പ്രാവശ്യം മുതല്‍ ഹജ്, ഉംറ തീര്‍ഥാടനത്തിന് പോവുന്നവര്‍ വീസ സ്റ്റാമ്പിങ് ജോലികള്‍ക്ക് ഇനി മുതല്‍ രണ്ടായിരം റിയാല്‍ അധികമായി നല്‍കണം. അതായത് മുപ്പത്തിആറായിരം രൂപ.

മൂന്നു മാസത്തേക്കുളള സന്ദര്‍ശക വീസയുടെ സേവനനിരക്ക് 50 റിയാലില്‍ നിന്ന് 2000 റിയാലാക്കി ഉയര്‍ത്തി. പലവട്ടം വന്നുപോകാവുന്ന ആറു മാസത്തേക്കുളള മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസക്ക് മൂവായിരം റിയാലും ഒരു വര്‍ഷത്തേക്ക് അയ്യായിരം റിയാലും രണ്ടു വര്‍ഷത്തേക്ക് എണ്ണായിരം റിയാലും അധികമായി അടക്കണം.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് വീസ സേവനനിരക്കുകള്‍ സൗദി അറേബ്യ വന്‍തോതില്‍ വര്‍ധിപ്പിച്ചത്.

Top