ശ്രീ രാമ ദാസ മിഷന്റെ രാമ രാജ്യ രഥയാത്ര തടയണമെന്ന് സ്റ്റാലിന്‍

stalin

ചെന്നൈ: ശ്രീ രാമ ദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ രാമ രാജ്യ രഥയാത്ര സംസ്ഥാനത്തേക്ക് കടക്കുന്നത് തടയണമെന്ന് ഡി എം കെ നേതാവ് എം. കെ സ്റ്റാലിന്‍. ഈ യാത്ര സംസ്ഥാനത്തിന്റെ സമാധാനത്തിനും മതമൈത്രിക്കും തുരങ്കമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 13 നാണ് അയോധ്യയില്‍ നിന്നും രഥയാത്ര ആരംഭിച്ചത്. യാത്ര ഇന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കും. തിരുനെല്‍വേലി, സെങ്കോട്ട, ഇളങ്കി, തെങ്കാശി, കടയനല്ലൂര്‍, പുലിയങ്കുടി, രാമേശ്വരം എന്നിവിടങ്ങളിലൂടെ യാത്ര കടന്നു പോകും.

അതേസമയം, യാത്രക്കെതിരെ പ്രതിഷേധം നടന്ന പശ്ചാത്തലത്തില്‍ തിരുനെല്‍വേലിയില്‍ പൊലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്.

Top