കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ കോവിഡ് വാര്‍ഡ് സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പി.പി.ഇ കിറ്റണിഞ്ഞാണ് മുഖ്യമന്ത്രി കോവിഡ് വാര്‍ഡ് സന്ദര്‍ശനം നടത്തിയത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ആത്മവിശ്വാസം പകരുന്നതിന് വേണ്ടിയാണ് തന്റെ സന്ദര്‍ശനമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.
തങ്ങളുടെ ജീവിതം പണയം വെച്ച് കഠിന പരിശ്രമം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ് തന്റെ ഉദ്യമമെന്ന് അദ്ദേഹം സന്ദര്‍ശന ചിത്രങ്ങള്‍ പങ്കുവെച്ച് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. കോയമ്പത്തൂരിലെ മെഡിക്കല്‍ കോളേജിലെയും ഇ.എസ്.ഐ ആശുപത്രി ക്യാമ്പസിലെയും കോവിഡ് വാര്‍ഡുകളാണ് സ്റ്റാലിന്‍ സന്ദര്‍ശിച്ചത്.