സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം സ്റ്റാലിൻ സന്ദർശിക്കും

ഊട്ടി: കുനൂരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സന്ദർശിക്കും. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി തമിഴ്നാട് വനംമന്ത്രി കെ.രാമചന്ദ്രൻ അപകട സ്ഥലത്ത് എത്തി. ഇപ്പോഴും 3 പേർക്കുള്ള തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ വെല്ലിങ്ടണിലുള്ള സൈനിക ആശുപത്രിയിലാണുള്ളത്. അവിടെ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

തകർന്നു വീണയുടൻ ഹെലികോപ്റ്ററിൽ തീപടർന്നത് രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. സംഭവത്തിൽ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.

Top