ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ; ഡി എം കെ പിന്‍മാറുന്നതായി സ്റ്റാലിന്‍

stalin

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ നിന്ന് ഡി എം കെ പിന്‍മാറുന്നതായി എം.കെ.സ്റ്റാലിന്‍. ഇതു സംബന്ധിച്ച തീരുമാനം സ്റ്റാലിന്‍ രാഹുല്‍ഗാന്ധിയെ അറിയിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നടപടി ദൂഷ്യം ആരോപിച്ച് കുറ്റവിചാരണ ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ നേതൃത്വത്തിലാണ് നീക്കം. കോണ്‍ഗ്രസിനു പുറമേ ഇടതുപാര്‍ട്ടികള്‍, എന്‍സിപി, ആര്‍ജെഡി, ടി എം സി തുടങ്ങിയ കക്ഷികളിലെ 50 എം.പിമാരാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.

ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ആര്‍ജെഡിയും എസ്പിയും ടിഎംസിയും പിന്തുണയ്ക്കുന്ന കാര്യം പുനരാലോചിക്കുകയാണ്. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള സമവായശ്രമം കോണ്‍ഗ്രസ് ഊര്‍ജിതമാക്കി. നോട്ടീസ് പരിഗണിക്കാന്‍ രാജ്യസഭയില്‍ 50 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

Top