ഇന്ധന വില കുറയ്ക്കുമെന്നടക്കമുള്ള വാഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

ചെന്നൈ: സംസ്ഥാനത്ത് പെട്രോള്‍,ഡീസല്‍ വില കുറയ്ക്കുമെന്നടക്കമുള്ള വാഗ്ദാനങ്ങളുമായി ഡിഎംകെയുടെ പ്രകടന പത്രിക.പെട്രോളിന് അഞ്ചും ഡീസലിന് നാലും രൂപ കുറയ്ക്കുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്.പാചക വാതകത്തിന് സബ്‌സിഡി നല്‍കുമെന്നും ഡിഎംകെ വാഗ്ദാനം ചെയ്യുന്നുണ്ട്.പാര്‍ട്ടി അദ്ധ്യക്ഷന്‍ സ്റ്റാലിനാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

500 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ഡിഎംകെ മുന്നോട്ട് വെക്കുന്നത്.ഇതില്‍ ആവിന്‍ പാലിന്റെ വില മുന്ന് രൂപ കുറയ്ക്കുമെന്നും അസംബ്ലി നടപടികള്‍ ലൈവായി ടെലികാസ്റ്റ് ചെയ്യുമെന്നും ഭൂനികുതി കൂട്ടില്ലെന്നും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 4,000 രൂപ, തെരുവില്‍ താമസിക്കുന്നവര്‍ക്കായി നൈറ്റ് ഷെല്‍റ്റര്‍, ക്ഷേത്രങ്ങളുടെ നവീകരണത്തിന് 1000 കോടി, സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാബ്ലറ്റ് ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

സ്ത്രീകളുടെ പ്രസവാവധി 12 മാസമായി ഉയര്‍ത്തുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. അമ്മ കാന്റീന് സമാനമായി 500 കലൈഞ്ജര്‍ ഫുഡ് സ്റ്റാളുകള്‍ സ്ഥാപിക്കും. തിരുച്ചിറപ്പള്ളി, മധുര, സേലം, തിരുന്നല്‍വേലി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ മെട്രോ റെയില്‍, ക്രിസ്ത്യന്‍, മുസ്ലീം പള്ളികളുടെ നവീകരണത്തിന് 200 കോടി എന്നിങ്ങനെയാണ് വാഗ്ദാനങ്ങള്‍.

 

 

 

 

Top