വിവാദ ചോദ്യ പേപ്പര്‍; ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്ന് സ്റ്റാലിന്‍

ചെന്നൈ: ജാതി അടിസ്ഥാനമാക്കി ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഡി.എം.കെ നേതാവ് എം.കെ സറ്റാലിന്‍. കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് പരീക്ഷയിലാണ് ജാതിയും മതവും ആധാരമാക്കി ചോദ്യങ്ങള്‍ തയ്യാറാക്കിയത്.

ദളിത് എന്നാല്‍ എന്ത് എന്നതായിരുന്നു ചോദ്യ പേപ്പറിലെ 17-ാം നമ്പര്‍ ചോദ്യം. ഓപ്ഷനുകളായി വിദേശികള്‍, തൊട്ടുകൂടാത്തവര്‍, മിഡില്‍ ക്ലാസ്, അപ്പര്‍ ക്ലാസ് എന്നിങ്ങനെയാണ് നല്‍കിയിരുന്നത്.

അടുത്ത ചോദ്യം മുസ്ലീംങ്ങളെ കുറിച്ചുള്ള പൊതുധാരണ എന്തെല്ലാമെന്നതായിരുന്നു. മുസ്ലീങ്ങള്‍ അവരുടെ പെണ്‍കുട്ടികളെ സ്‌കൂളില്‍ വിടില്ല, അവര്‍ വെജിസ്റ്റേറിയന്‍സ് ആണ്, റംസാന്‍ നാളില്‍ അവര്‍ ഉറങ്ങില്ല, ഇവയെല്ലാമായിരുന്നു ഈ ചോദ്യത്തിന് നല്‍കിയരുന്ന ഓപ്ഷന്‍. സംഭവം വിവാദമായതോടെ നിരവദി പേരാണ് ചോദ്യപേപ്പറിനെതിരെ രംഗത്തെത്തിയത്.

‘കേന്ദ്രീയ വിദ്യാലയത്തിലെ ജാതി വിവേചനവും സാമുദായിക വിഭജനവും പ്രചരിപ്പിക്കുന്ന ചോദ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയി. ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ക്കെതിരെ ഉചതമായ നിയമ വ്യവസ്ഥകള്‍ പ്രകാരം വിചാരണ ചെയ്യണമെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

Top