‘കോവിഡ് കണക്കില്‍ കള്ളം വേണ്ട’ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി സ്റ്റാലിന്‍

ചെന്നൈ: കോവിഡ് കണക്കുകള്‍ സത്യസന്ധമായി നല്‍കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഇക്കാര്യത്തില്‍ കള്ളം ചെയ്യരുതെന്നും സ്റ്റാലിന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കള്ളം ചെയ്യരുതെന്നും സത്യം എന്തായാലും പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രേഖകള്‍ സത്യസന്ധമായിരിക്കണമെന്നും വസ്തുതകളെ നമുക്ക് നേരിടാമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഒരു ദശാബ്ദത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച രാവിലെയാണ് സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത്. രാജ്യത്ത് കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച പത്തു സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. വെള്ളിയാഴ്ച 26000 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

Top