റേഷന്‍ കാര്‍ഡുടമകള്‍ക്ക് നാലായിരം രൂപ സഹായം നല്‍കി സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണില്‍ പൊതുജനങ്ങള്‍ക്ക് നാലായിരം രൂപ വീതം നല്‍കി സ്റ്റാലിന്‍ സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ വാഗ്ദ്ധാനം ചെയ്ത 4000 രൂപയുടെ രണ്ടാം ഗഡുവിന്റെ വിതരണമാണ് ആരംഭിച്ചത്.

ആദ്യ ഘട്ടത്തില്‍ 2000 രൂപയാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ നല്‍കുന്ന രണ്ടാം ഗഡുവിനൊപ്പം ഭക്ഷ്യകിറ്റും നല്‍കി മാതൃകയായിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. അഞ്ഞൂറ് രൂപയുടെ ഭക്ഷ്യകിറ്റില്‍ പതിനാല് ഇനത്തിലുള്ള സാധനങ്ങളാണുള്ളത്. 2.11 കോടി കുടുംബങ്ങളിലേക്കാണ് 4000 രൂപ സര്‍ക്കാര്‍ കൈമാറിയത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാല്‍ തൊഴില്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് ആശ്വാസമാണ് ഈ ആനുകൂല്യങ്ങള്‍. ഇതിനു മാത്രമായി 240 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്. കൂടാതെ, കൊവിഡ് നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടി രാപ്പകല്‍ പണിയെടുക്കുന്ന പൊലീസുകാര്‍ക്ക് വേതനത്തില്‍ അയ്യായിരം രൂപയുടെ വര്‍ദ്ധിപ്പിച്ചാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ സഹായഹസ്തം നീട്ടിയത്.

Top