dmk stalin began hunger strike

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് സ്റ്റാലിന്‍ നിരാഹാരം തുടങ്ങി. മറീന ബീച്ചിലെ ഗാന്ധി സ്മാരകത്തിനു മുന്നിലാണ് നിരാഹാരസമരം.

ഡിഎംകെ എംഎല്‍എമാരെയും പനീര്‍ശെല്‍വ പക്ഷത്തെയും മറ്റു പ്രതിപക്ഷ അംഗങ്ങളെയും വോട്ടെടുപ്പിന് മുമ്പ് സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ സ്റ്റാലിന്‍ രാജ്ഭവനിലെത്തി ഗവര്‍ണ്ണര്‍ക്കു പരാതി നല്‍കുകയും ചെയ്തു.

അതിനിടെ വിശ്വാസവോട്ടെടുപ്പിനിടയില്‍ നടന്ന സംഘര്‍ഷത്തില്‍ ഡിഎംകെ എംഎല്‍എമാര്‍ ആക്രമിച്ചെന്നു സ്പീക്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഡിഎംകെ എംഎല്‍എമാര്‍ ആക്രമിച്ചിട്ടില്ലെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു. സ്പീക്കര്‍ സ്വയം വസ്ത്രം വലിച്ചുകീറിയിട്ടു ഡിഎംകെ എംഎല്‍എമാരെ കുറ്റം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്പീക്കറുടെ നിര്‍ദേശപ്രകാരം സ്റ്റാലിനെയും മറ്റ് എംഎല്‍എമാരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സഭയില്‍നിന്നു ബലം പ്രയോഗിച്ചു പുറത്താക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ കീറിപ്പറിഞ്ഞ വസ്ത്രവുമായി പുറത്തെത്തിയ സ്റ്റാലിന്‍ അണികള്‍ക്കിടയിലേക്കു നീങ്ങാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.

Top