കുഴല്‍കിണറില്‍ വീണ് രണ്ടരവയസ്സുകാരന്റെ മരണം; സര്‍ക്കാരിനെ വിമര്‍ശിച്ച് സ്റ്റാലിന്‍

ചെന്നൈ:തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ് രണ്ടരവയസ്സുകാരന് മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നും കുട്ടി കൂടുതല്‍ ആഴത്തിലേക്ക് പോകും മുമ്പേ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കിയിരുന്നെങ്കില്‍ കുഞ്ഞിന്റെ രക്ഷിക്കമായിരുന്നു എന്നും സ്റ്റാലിന് പറഞ്ഞു.

സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സേവനം ആദ്യ മണിക്കൂറുകളില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടതായിരുന്നെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. അടിയില്‍ നിന്ന് പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, കുട്ടിയുടെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നും രക്ഷാപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

85 അടിയിലധികം താഴ്ചയില്‍ അഴുകിയ നിലയിലായിരുന്ന കുട്ടിയുടെ മൃതദേഹം ഇന്നാണ് പുറത്തെടുത്തത്. ഞായറാഴ്ച രാത്രി 10.30 ഓടെ കുഴല്‍ കിണറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശരീര ഭാഗങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തി.പുലര്‍ച്ചെ ഒരു മണിയോടെ രണ്ടര വയസ്സുകാരന്‍ സുജിത്തിന്റെ മരണം സ്ഥരീകരിച്ചു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ – കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടര്‍ന്ന് മൂന്നുദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു എങ്കിലും ശ്രമങ്ങള്‍ വിഫലമാകുകയായിരുന്നു.

Top