പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണത്തിനിടെ സ്റ്റേജ് തകര്‍ന്നു ;തൊഴിലാളികള്‍ക്ക് പരിക്ക്

puttingal

കൊല്ലം : കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രതില്‍ സ്റ്റജ് തകര്‍ന്നു വീണ് തൊഴിലാളികള്‍ക്ക് പരിക്ക്. നിര്‍മാണത്തിലിരുന്ന കോണ്‍ക്രീറ്റ് സ്‌റ്റേജ് തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോണ്‍ക്രീറ്റ് ചെയ്തു പൂര്‍ത്തിയാക്കിയശേഷം ഇന്നു രാവിലെയാണ് അന്‍പതോളം വരുന്ന തൊഴിലാളികള്‍ തിരികെപ്പോയത്. അനുബന്ധ ജോലികള്‍ക്കായി നില്‍ക്കുന്ന തൊഴിലാളികള്‍ മാത്രമേ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ. ഏഴു പേരെ കൂടാതെ ഇനിയും തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടായിരിക്കാം എന്നാണ് നിഗമനം.

Top